Categories
Articles

കുറ്റബോധം

നിരന്തര പരിശ്രമത്തില്‍ക്കൂടി ബാലമനസ്സില്‍ നിറച്ച കുറ്റബോധം, ബോധപൂര്‍വമുള്ള ശിക്ഷണപരമ്പരയില്‍ക്കൂടി നട്ടുവളര്‍ത്തിപോഷിപ്പിക്കുന്ന ഒരു ‘സ്വഭാവ’ മാണ്. കൂടെക്കൂടെയുള്ള പരിചരണങ്ങളില്‍ക്കൂടി ആ സ്വഭാവം ഒരു ലഹരിയായി മാറും. ലഹരിപദാര്‍ഥങ്ങള്‍ പോലെ ലഹരിപിടിപ്പിക്കുന്ന ആശയങ്ങളും ആകര്‍ഷണീയമാകുക സാധാരണമാണ്. കുറ്റബോധം വര്‍ധിപ്പിക്കുന്ന കാര്യങ്ങളാണ് മിക്കപ്പോഴും ആകര്‍ഷണീയം. ആരോഗ്യദായകമായ സ്വഭാവരീതികളോ ഭക്ഷണസാധനങ്ങളോ ഉപദ്രവകരമായ ജീവിതരീതിയോളം കാമ്യമായിത്തോന്നുകയില്ല. കുറ്റബോധം വര്‍ധിപ്പിക്കുന്ന മതപ്രസംഗങ്ങളോ ഭക്താനുഷ്ഠാനങ്ങളോ കൂടുതല്‍ ആകര്‍ഷണീയമാണ്. ആ കുറ്റബോധലഹരി ആരോഗ്യപരവും ധാര്‍മ്മികവും സാമ്പത്തികവും ആദ്ധ്യാല്‍മികവുമായ പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ആകര്‍ഷണീയമാക്കുകയും ചെയ്യുന്നു. കുറ്റബോധവിമുക്തിയാണ് മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ക്കുള്ള ആത്യന്തിക പരിഹാരമാര്‍ഗ്ഗം. അതെങ്ങനെ സാധിതമാക്കുമെന്നുള്ളതാണ് ‘ഒരു സത്യക്രിസ്ത്യാനിയുടെ നല്ലകുമ്പസാരത്തി’ ലെ പ്രതിപാദ്യവിഷയം.

ഡോ. ജോര്‍ജ് പടനിലം

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.